2009, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ലെവല്‍ ക്രോസ്സ്‌

ഒരു റെയില്‍ വേ ലെവല്‍ ക്രോസ്സിനായി വറ്‍ഷങ്ങളായി മുറവിളികൂട്ടുന്ന ചന്തേരയിലെ മുഴുവന്‍ നാട്ടുകാറ്‍ക്കും വേണ്ടി ഞാന്‍ ഈ കവിത സമറ്‍പ്പിക്കുന്നു...


ലെവെല്‍ ക്രോസ്സ്‌

സൈക്കള്‍ എടുത്തു പാളം മുറിച്ച്‌
കുട്ടികള്‍ കടന്നു പോയി
ബൈക്കും റിക്ഷയും തണലില്‍
കുശലം പറഞ്ഞു
പാദങ്ങള്‍ പിന്നെയും
പാളം മുറിച്ചു
ഇനിയും വരാത്ത
ഒരിക്കലും വരാത്ത
ആ ലെവല്‍ ക്രോസ്സിനെക്കുറിച്ചോര്‍ത്ത്‌
സ്വയം ശപിച്ച്‌

കൈകള്‍ ഉയര്‍ന്നു
കരങ്ങള്‍ പിടി മുറുകി
നീണ്ടു മനുഷ്യ ചങ്ങല
പഞ്ചായത്തിന്‍ മുറ്റം വരെ
യാചിച്ചു ചുളിഞ്ഞ കൈകള്‍ പോലും
അമര്‍ഷത്തിന്‍ ശബ്ദം ഉയര്‍ത്തി

അനുവദിക്കുക ലെവല്‍ ക്രോസ്സ്‌
നമ്മള്‍ക്കനുവദിക്കുക ലെവല്‍ ക്രോസ്സ്‌

തെങ്ങോലയില്‍ മുറുകെ
പിടിച്ചൊരാ കാക്ക
വീണ്ടുമൊരു ബലിച്ചോറു
കൂടി കഴിച്ചു
കാലത്തിന്‍ ഘടികാരം
വീണ്ടും മുഴങ്ങി
ഇനിയും വരാത്ത
ഒരിക്കലും വരാത്ത
ആ ലെവല്‍ ക്രോസ്സിനെ നോക്കി

കൊടിയേന്തി വന്നു ചിലര്‍
യുദാസുമാരവര്‍
വിജയത്തിന്‍ ഉന്‍മാദ
ലഹരി നുകരുവാന്‍
വാഗ്ദാനങ്ങള്‍ പലതു തന്നു
പൊന്നിന്‍ വിലയുള്ളാ വോട്ടിനായി
ഒറ്റുകൊടുത്തവര്‍
തന്‍ നാട്ടുകാരെ
ഒറ്റുകൊടുത്തവര്‍
തന്‍ അമ്മമാരെ
ഒരു നാടിണ്റ്റെ സ്വപനത്തിന്‍
നെറുകയില്‍ കാല്‍ വെച്ച്‌
ചതിയുടെ താണ്ഡവം ആടിതിമിര്‍ത്തു

ഇനിയും വരും ഇവിടെ
ഇലക്ഷന്‍ നിരവധി
വീണ്ടും വരും അവര്‍
യുദാസുമാര്‍, പാവം-
ജനങ്ങളെ കോരിത്തരിപ്പിച്ച്‌
ഘോരം ഘോരം പ്രസംഗിക്കാന്‍
ഇനിയും വരാത്ത
ഒരിക്കലും വരാത്ത
ആ ലെവല്‍ ക്രൊസ്സിനെ പറ്റി

മരണക്കയത്തില്‍ കാല്‍ തെന്നി
വീണ മകനെയും കാത്ത്‌
കുടിലിണ്റ്റെ തിണ്ണയില്‍
റാന്തല്‍ വെളിച്ചത്തില്‍
കാതുകള്‍ കൂര്‍പ്പിച്ചിരിക്കും
തായയെ പോല്‍
കാത്തിരിക്കുന്നു അവര്‍
ഒരു നാടുമുഴുവനും ,ഞാനും
ഇനിയും വരാത്ത
ഒരിക്കലും വരാത്ത
ആ ലെവല്‍ ക്രോസ്സിനായി.....


2009, ജൂൺ 3, ബുധനാഴ്‌ച

1100

ഒരു ബസ്സ്‌ യാത്രക്കിടയില്‍ വച്ച്‌ എനിക്ക്‌ നഷ്ടപ്പെട്ടു പോയ എണ്റ്റെ പ്രിയപ്പെട്ട നോക്കിയ 1100 കുറിച്ചാണ്‌ കഥ.വിധിയുടെ ക്രൂരതയില്‍പ്പെട്ട്‌ ജീവിതത്തിണ്റ്റെ ശിഷ്ടകാലം എതോ ഒരു പാണ്ടിയുടെ വൃത്തികെട്ട കറുത്ത കൈകളില്‍ നരകിക്കാന്‍ വിധിക്കപ്പെട്ട എണ്റ്റെ സ്വന്തം 1100.

മദ്രാസില്‍ മൂന്നു കൊല്ലമായി ചെയ്തുക്കൊണ്ടിരുന്ന കോഴ്സ്‌ കഴിഞ്ഞു.ജോലി ഒന്നും കിട്ടാത്തതുകൊണ്ടു നാട്ടിലേക്കു പോകാതെ അവിടെ തന്നെ നിന്നു.ജോലി കിട്ടിയ കൂട്ടുകാര്‍ എടുത്ത ഒരു വാടക റൂമിലാണു താമസം. ജോലിക്കു വേണ്ടി മദ്രാസ്‌ മുഴുവന്‍ അലഞ്ഞു നടന്നു.നിമിഷങ്ങള്‍ക്കു ദിവസങ്ങളുടെ ദൈര്‍ഘ്യം. ദിവസങ്ങളില്‍ തലക്കു മീതെ സൂര്യന്‍ കത്തിജ്വലിച്ചു.വിധിയെ പഴിച്ച കൂറെ ദിവസങ്ങള്‍. ചില ദിവസങ്ങളില്‍ അടുത്തുള്ള ബീച്ചില്‍ പോയിരിക്കും.സായാഹ്നങ്ങളിലെ കടല്‍ കാറ്റും കൊണ്ട്‌ ആര്‍തിരമ്പുന്ന തിരമാലകളെയും നോക്കിഇരിക്കാന്‍ നല്ല സുഖമാണ്‌.

കുറച്ച്‌ നാളുകള്‍ കഴിഞ്ഞ്‌ ഞങ്ങള്‍ കുറച്ചുപ്പേര്‍ക്കൂടി ഒരു റൂം എടുത്തു.താമസം മാറുന്നതിനു രണ്ടു ദിവസം മുന്‍പ്‌ എനിക്കു ഒരു കമ്പനിയില്‍ ജോലി കിട്ടി.പുതിയ റൂമില്‍ താമസമാക്കിയ അന്നു തന്നെ ജോലിക്കു പോയി തുടങ്ങി.

മദ്രാസില്‍ വന്നിട്ട്‌ മൂന്നു വര്‍ഷം കഴിഞ്ഞെങ്കിലും എനിക്കൊരു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല.പഠിക്കുന്ന സമയത്ത്‌ കുറച്ചുപ്പേര്‍ക്കു മാത്രമേ ഫോണ്‍ ഉണ്ടായിരുന്നുള്ളൂ.നാട്ടില്‍ നിന്നും എല്ലാവരും അവരുടെ ഫോണിലേക്കാണു വിളിച്ചിരുന്നതു.ഒരു തരത്തില്‍ പറഞ്ഞാല്‍ ഞായറാഴ്ച രാത്രികളില്‍ ഫോണുടമകള്‍ എസ്‌ ടി ഡി ബൂത്ത്‌ ഉടമകളായി മാറും.

കോഴ്സ്‌ കഴിഞ്ഞ്‌ പുറത്തിറിങ്ങിയൂടന്‍ തന്നെ ഓരോരുത്തരായി ഫോണ്‍ വാങ്ങാന്‍ തുടങ്ങി,ജോലിയുള്ളവരും ജോലി നോക്കുന്നവരും. അങ്ങനെ പുതിയ യുഗത്തിണ്റ്റെ വാര്‍ത്താവിനിമയവിദ്യ അവരും ഉപയോഗിച്ചുതുടങ്ങി. പേരിണ്റ്റെ അടിയില്‍ വിലാസത്തിനു പകരം ഫോണ്‍ നമ്പറുകള്‍ സ്ഥാനം പിടിച്ചൂ.

കാലത്തിണ്റ്റെ മലവെള്ള പാച്ചലില്‍ പിടിചു നില്‍ക്കാന്‍ കഴിയാതെ ഞാന്‍ കുഴഞ്ഞു.അങ്ങനെ ഞാനും ഒരു ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചു.

ഒരു ദിവസം വൈകുന്നേരം ഒാഫീസ്‌ കഴിഞ്ഞ്‌ ഞാന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കാനായി ടൌണിലേക്കു പോയി.ടൌണിലെ കടകളില്‍ വൈദ്യുതദീപങ്ങള്‍ തെളിഞ്ഞു തുടങ്ങിയിരുന്നു.വാഹനങ്ങളുടെ ഇടതടവില്ലാത്ത ഹോണടി ശബ്ദം അവിടെ ആകെ നിറഞ്ഞുനിന്നു.ഞാന്‍ ടൌണിലൂടെ മൊബൈല്‍ ഷോപ്പും നോക്കി നടന്നു.കുറച്ചു നടന്നപ്പോള്‍ റോഡിണ്റ്റെ എതിര്‍വശത്തൂ ഒരു ബോര്‍ഡ്‌
കണ്ടു "നോകിയ മൊബൈല്‍ സ്റ്റോര്‍".

ഞാന്‍ കടയിലേക്കു ചെന്നു. ഒരാള്‍ വളരെ ഭവ്യതയോടെ എണ്റ്റെ അടുത്ത്‌ വന്നു ചോദിച്ചു..

"ഹെലൊ സാര്‍ , ഹൌ കാന്‍ ഹെല്‍പ്‌ യു "

" വാണ്റ്റ്‌ നോക്കിയ a 1100 മൊബൈല്‍"

അദ്ദേഹം എനിക്കു ഫോണ്‍ എടുത്തു തന്നു.അവനെ ഞാന്‍ എണ്റ്റെ കൈക്കുമ്പിളില്‍ എടുത്തു.കറുത്ത മെലിഞ്ഞ രൂപം അവണ്റ്റെ മുഖത്തിനു പൂര്‍ണ ചന്ദ്രണ്റ്റെ തിളക്കം.അവന്‍ എന്നെ നോക്കി ചിരിച്ചു. തനിക്കൊരു ജീവിതം തന്ന , അത്ദ്ഭുത ലോകത്തിലെ കാഴ്ചകള്‍ കാണാന്‍ തനിക്കൊരു അവസരം തന്ന തണ്റ്റെ സുഹൃത്തിനെ നോക്കി അവന്‍ മന്ത്രിച്ചു

"നന്ദി സുഹൃത്തേ...... നന്ദി"

അന്നു തൊട്ട്‌ എണ്റ്റെ ദുഖത്തിലും സന്തോഷത്തിലും ഒരു നല്ല സുഹൃത്തിനെ പോലെ അവന്‍ എണ്റ്റെ കൂടെ ഉണ്ടായിരുന്നു. എണ്റ്റെ പുതിയ ഫോണുമെടുത്തു ഞാന്‍ നേരെ റൂമിലേക്കു നടന്നു. അവനെ ഞാന്‍ എണ്റ്റെ കൂട്ടുക്കാര്‍ക്കു കാണിച്ചുകൊടുത്തു. കറുത്ത്‌ മെലിഞ്ഞ രൂപം കണ്ടയുടന്‍ തന്നെ അവര്‍ എന്നെ കളിയാക്കന്‍ തുടങ്ങി.

ബൂര്‍ഷാസികള്‍.....

പക്ഷെ അതിനൊന്നും എന്നെ തളര്‍ത്താന്‍ കഴിഞ്ഞില്ല. അവനെ സ്വന്തമാക്കിയ നിമിഷം മുതല്‍ അവന്‍ എണ്റ്റെ ജീവിതത്തിണ്റ്റെ ഭാഗമായി കഴിഞ്ഞിരുന്നു.

അന്ന്‌ രാത്രി സ്വപനങ്ങലുടെ വര്‍ണ്ണലോകത്തിലേക്കു ചിറകടിച്ചുയരുമ്പോള്‍ അവനെണ്റ്റെയരികില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു.പിറ്റേന്ന്‌ രാവിലെ അവന്‍ എണ്റ്റെ ഉറക്കത്തെ ബഹളവെച്ച്‌ ഒാടിച്ചുപ്പോള്‍ എനിക്കവനോടു ദേഷ്യം വന്നു. പക്ഷെ അന്ന്‌ ആദ്യമായി ഞാന്‍ ഒാഫിസില്‍ സമയത്തിനെത്തി.അപ്പോഴേക്കും എനിക്കവനോടുള്ള ദേഷ്യം മാറിയിരുന്നു.അങ്ങനെ പിണക്കങ്ങളുടെയും പരിഭവങ്ങളുടെയും കുറെ നാളുകള്‍....

ഡിസബറിലെ ഒരു തണുത്ത രാവില്‍ ഒഴിഞ്ഞ ഓഫിസ്‌ മുറിയിലിരുന്നു ഞങ്ങള്‍ സുഹൃത്തുക്കളായി. ഒരു വളുവനാടന്‍ പെണ്‍ക്കുട്ടി. കത്തിണ്റ്റെ പുതിയ രൂപമായ -മൈയിലൂടെയായിരിന്നു ഞങ്ങള്‍ പരസ്പ്പരം പരിചയപെടൂന്നതു.അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ അവളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു.എനിക്ക്‌ അത്‌ അന്നേ ചോദിക്കാമായിരുന്നുന്നെങ്കിലും എണ്റ്റെ ഉള്ളിലെ തറവാടിയായ ഞാന്‍ അതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചുക്കൊണ്ടിരുന്നു."അവള്‍ വേണമെങ്കില്‍ എന്നോട്‌ ചോദിക്കട്ടെ" എന്ന പ്രസ്താവനയും ഇറക്കി. കാക്കയെ ഞാന്‍ മലര്‍ന്നു പറക്കാന്‍ സമ്മതിച്ചില്ല.അതിനു മുന്‍പെ ഞാന്‍ അവളോട്‌ നമ്പര്‍ ചോദിച്ചു.

അന്ന്‌ ആദ്യമായി ഞാന്‍ അവളെ വിളിച്ചു. അങ്ങ്‌ പടിഞ്ഞാറു... അറബികടല്‍ സുര്യഗോളത്തെ പാതി വിഴുങ്ങി കഴിഞ്ഞിരുന്നു... ഞാന്‍ ഫോണെടുത്തു അവളുടെ നംബര്‍ ഡയല്‍ ചെയ്തു.എണ്റ്റെ കൈതലം തണുത്തു മരവിക്കുന്നതായി തോന്നി. അല്‍പം കഴിഞ്ഞപ്പോള്‍ അവള്‍ ഫോണെടുത്തു
ഹലോ ...
അങ്ങനെ അവളുടെ ശബ്ദം ആദ്യമായി ഞാന്‍ കേട്ടു.. വീണ കമ്പികളുടെ നാദം പോലെ അത്‌ എണ്റ്റെ ചെവികളില്‍ മുഴുങ്ങിക്കൊണ്ടിരുന്നു.. ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു. ഞാന്‍ എന്തെങ്കിലും പറയുമ്പോള്‍ അവള്‍ നിര്‍ത്താതെ ചിരിച്ചുകൊണ്ടിരുന്നു.

രാത്രി ഏറെ വൈകിയും എണ്റ്റെ കണ്‍പ്പോളകള്‍ നിദ്രയുമായി യുദ്ധം ചെയ്യുമ്പോഴും അവളുടെ നിലക്കാത്ത ചിരി എണ്റ്റെ ചെവികളെ ഇക്കിളിക്കൂട്ടി.
ഒരു ദൂതനെപ്പോലെ 1100.......

പാല്‍നിലാവ്‌ പൊഴിയുന്ന ഒരു രാത്രി. അന്നു എനിക്ക്‌ തീരെ ഉറക്കം വന്നില്ല.രാത്രി സമയം ഏറെ ആയിരിന്നു.ഞാന്‍ വീട്ടില്‍ നിന്നിറങ്ങി പുറത്തുപോയിരുന്നു.ഒരു സിഗരറ്റും കത്തിച്ചു അങ്ങ്‌ വിദൂരതിയില്‍ നിലാവും പുതച്ചുറങ്ങുന്ന മാനവും നോക്കിയിരുന്നു.നക്ഷത്രങ്ങള്‍ എന്നെ നോക്കി പുഞ്ചിരിച്ചൂ.ചന്ദ്ര്‍ണ്റ്റെ പൂനിലാവു താഴെ വന്നു തണ്റ്റെ കാമുകിയെ തട്ടിയുണര്‍ത്തിയതു പോലെ ,അടുത്ത തൊടിയില്‍ എവിടെയൊ മുല്ലപൂക്കള്‍ വിരിഞ്ഞു. മുല്ലപൂവിണ്റ്റെ മണവും വഹിച്ചു ഒരു മാരുദന്‍ അവിടെയൊക്കെ കറങ്ങി നടന്നു.
ഞാന്‍ നാളെ നാട്ടിലേക്കു പോകും.ടിക്കറ്റ്‌ എടുത്തൂ വെച്ചിട്ടുണ്ടൂ.രാത്രിയിലാണു ബസ്‌.നാളെ ആദ്യമായി ഞാന്‍ അവളെ കാണും.അതു ഞാന്‍ അവളോടൂ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞിരിന്നു.അവളും നിമിഷത്തിനായി കാത്തിരിക്കുകയായിരിക്കും.ഫോണിലൂടെ മാത്രം കേട്ട അവളുടെ പുഞ്ചിരി ,എണ്റ്റെ ഉള്ളിലെ അനുരാഗത്തിണ്റ്റെ മൊട്ടുകളെ വിരിയിപ്പിച്ച അതെ പുഞ്ചിരി ഞാന്‍ അദ്യമായി കാണന്‍ പോകുന്നു.

പിറ്റേ ദിവസം രാവിലെ വീട്ടില്‍ എത്തി കുളിച്ചു ചായയും കുടിച്ച്‌ വീട്ടില്‍ നിന്നെറങ്ങി.അന്നു നാട്ടിലെ ഗ്രാമത്തപ്പന്‍ ക്ഷേത്രത്തില്‍ ഒത്സവമായിരുന്നു.അവിടെവെച്ചു കാണാമെന്നയിരുന്നു അവള്‍ പറഞ്ഞിരുന്നതു.ഇളം നീല നിറത്തിലുള്ള്‌ ചൂരിദാറുമുടുത്തൂ അബലത്തിണ്റ്റെ വടക്കെ നടയില്‍ എന്നേയുംക്കാത്തൂ അവള്‍ നില്‍ക്കുന്നുണ്ടയിരുന്നു.ഞാന്‍ വടക്കെ നട ലക്ഷ്യമാക്കി നടന്നു . മുടിയില്‍ തുളസിതളിരും കൈയില്‍ നിര്‍മാല്യവുമായി നില്‍ക്കുന്ന ഒരു നാടന്‍ പെണ്‍കിടാവ്‌.ഞാന്‍ അവളെ നോക്കി... ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം സംസാരിച്ചു. വാക്കുകള്‍ പുറത്തുവരാതെ ഞാന്‍ ബുന്ദിമുട്ടി...ചെണ്ടമേളങ്ങളുടെ ശബ്ദം ഉയര്‍ന്നു വന്നു...അന്ന്‌ അവിടെ മറ്റൊരു ഉത്സവതിണ്റ്റെ കൊടിയേറ്റമായിരുന്നു.

നാളെയുടെ പൊന്‍ പ്രഭാതം എണ്റ്റെ മനസിണ്റ്റെ അഭ്രപാളിയില്‍ ഒരു ചലച്ചിത്രമായി മിന്നി മറഞ്ഞു.

ഞാന്‍ നാട്ടിലെത്തി.അവള്‍ പറഞ്ഞതുപോലെ ക്ഷേത്രത്തിലേക്കു പോയി.അവള്‍ ക്ഷേത്രത്തിണ്റ്റെ വടക്കെ നടയില്‍ എന്നെയും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.ഞാന്‍ അവിടേക്കു നടന്നു,അവള്‍ക്കു എന്നെ മനസിലായി.പുഞ്ചിരിച്ചുകൊണ്ടൂ അവള്‍ എണ്റ്റെ അടുത്തേക്കു വന്നു , ഒരു കത്തെടുത്തു എണ്റ്റെ നേര്‍ക്കു നീട്ടി.

" എണ്റ്റെ കല്യാണമാണു അടുത്ത മാസം ,നി എന്തായലും വരണം" " നിന്നെയാണു ഞാന്‍ ആദ്യം വിളിക്കുന്നതു"

കൊടുംക്കാറ്റില്‍ അകപ്പെട്ട തെങ്ങിനെപ്പോലെ ഞാന്‍ കിടന്നുലഞ്ഞു.എണ്റ്റെ തലയില്‍ നിന്നു തീവണ്ടയുടെ ചൂളംവിളികള്‍ കേള്‍ക്കാം.എണ്റ്റെ കണ്‍മുന്‍പില്‍ ഭൂമി കിടന്നു കറങ്ങി.ചെണ്ട മേളം എണ്റ്റെ ചെവികളെ കുത്തി നോവിച്ചു.എണ്റ്റെ കാലുകളെ നിലത്തുറപ്പിച്ചു നിര്‍ത്താന്‍ ഞാന്‍ പാടുപെട്ടു.

വിരഹത്തിന്‍ ഗന്ധം പേറുന്ന വിഥിയിലൂടേ ഞാന്‍ യാത്ര തുടര്‍ന്നു , എകനായി.....

രണ്ടു മാസം മുന്‍പ്‌ ഞാന്‍ എണ്റ്റെ പഴയ കമ്പിനി മാറിയിരുന്നു.പുതിയ കമ്പിനിയുടെ ഓഫീസ്‌ ഞാന്‍ താമസിക്കുന്ന വീടിണ്റ്റെ അടുത്താണു.ഒരു മൂന്നു നാലു കിലോമീറ്റര്‍ ഉണ്ടാകും.ബസിലാണു രാവിലത്തെ യാത്ര.റൂമില്‍ നിന്ന്‌ ബസ്സ്‌ സ്റ്റോപ്പിലേക്ക്‌ കുറച്ച്‌ നടക്കാനുണ്ട്‌. വഴിക്കാണ്‌ മുരുകണ്റ്റെ അമ്പലം.അതിലൂടെ പോകുമ്പോള്‍ അമ്പലത്തില്‍നിന്നു മണികള്‍ കിലുങ്ങുന്ന ശബ്ദം കേള്‍ക്കാം.തിരിച്ച്‌ റൂമിലേക്കു വരുമ്പോള്‍ ചിലാപ്പോള്‍ നടക്കും,നഗരത്തെ പൊന്നില്‍ കുളിപ്പിച്ച്‌ നിര്‍ത്തിയ സന്ധ്യയില്‍ അണയാന്‍ വെമ്പുന്ന സൂര്യനെയും നോക്കി.


വെള്ളിയാഴ്ച ദിവസം ഞാന്‍ പതിവുപ്പോലെ ഓഫീസിലേക്കു പോകാനായി ഇറങ്ങി.മുരുകന്‍ ക്ഷേത്രത്തില്‍ നിന്നും അന്നും മണികള്‍ മുഴങ്ങുന്നതു കേള്‍ക്കാമായിരുന്നു. ഞാന്‍ നേരെ ബസ്സ്‌ സ്റ്റോപ്പില്ലേക്കു നടന്നു.ബസ്സ്‌ വന്നു ഭയങ്കര തിരക്കു , കുറെ തടിച്ച്‌ കറുത്ത പാണ്ടികള്‍ ഒന്നും നോക്കിയില്ല ചാടിപിടിച്ച്‌ കയറി.രണ്ടാമത്തെ സ്റ്റോപ്പിലണു എനിക്ക്‌ ഇറങ്ങേണ്ടതു.സ്റ്റോപ്പ്‌ എത്തി. തിരക്കുകളില്‍ നിന്നും രക്ഷപ്പെട്ട്‌ ഒരു വിധത്തില്‍ ഞാന്‍ പുറത്തിറങ്ങി. ഞാന്‍ നേരെ ഓഫിസിലേക്ക്‌ നടന്നു.

നിമിഷം എണ്റ്റെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി.എണ്റ്റെ ഹൃദയമിടിപ്പുകള്‍ക്കു വേഗത കൂടിവന്നു.ഞാന്‍ കൈക്കൊണ്ട്‌ എണ്റ്റെ പാണ്റ്റിണ്റ്റെ കീശ തപ്പിനോക്കി, ഏണ്റ്റെ ഫോണ്‍ അരൊ മോഷ്ട്ടിച്ചിരിക്കുന്നു. എണ്റ്റെ ദുഖത്തിലും സന്തോഷത്തിലും എണ്റ്റെ കൂടെയുണ്ടായിരുന്ന എണ്റ്റെ പ്രിയ സുഹൃത്തിനെ എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു. കൂട്ടുകാരണ്റ്റെ ഫോണെടുത്തൂ എണ്റ്റെ ഫോണിലേക്കു ഡയല്‍ ചെയ്തു.അപ്പോഴേക്കും അവനെ തട്ടിയെടുത്ത പാണ്ടിയുടെ കറുത്ത കൈകള്‍ അവണ്റ്റെ വായ മൂടിക്കെട്ടിയിരുന്നു.അവന്‍ കിടന്ന്‌ ഞെരുങ്ങുന്നതു എനിക്കു കേള്‍ക്കാമായിരുന്നു.ഉമി തീ എരിയുന്നതു പോലെ എണ്റ്റെ തല കിടന്ന്‌ പുകഞ്ഞു.എണ്റ്റെ കവിളുകളുകളില്‍ കണ്ണു നീര്‍ ചാലുകള്‍ തീര്‍ത്തു.


എണ്റ്റെ ഫോണ്‍ നഷ്ടപ്പെട്ട വിവരം എല്ലാവരും അറിഞ്ഞിരിക്കുന്നു.അവര്‍ക്ക്‌ അത്‌ ഒരു നല്ല തമാശയായിട്ടാണു തോന്നിയത്‌.അവര്‍ സംഭവം ആഘോഷിക്കുകയായിരുന്നു. അവരുടെ കളിയാക്കലുകള്‍ എന്നിലെ വിഷാദത്തെ ആളികത്തിച്ചു.


അന്ന്‌ രാത്രി എനിക്ക്‌ ഉറക്കം വന്നില്ല.എണ്റ്റെ മനസ്സില്‍ നിറയെ 1100 യെ കുറിച്ചുള്ള ഒര്‍മ്മകള്‍ തടം കെട്ടി നിന്നു.എണ്റ്റെ സ്വപ്നങ്ങളില്‍ അവണ്റ്റെ ഒാര്‍മകള്‍ ഒരു ശോകഗാനമായി മുഴങ്ങി...


നേരെ ഏറെ വൈകിയിരുന്നു.ഞാന്‍ സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു.റൂമില്‍ പതിവിലാത്ത ഒരു നിശബ്ദത..ഞാന്‍ ഹാളില്‍ തൂക്കിയിട്ടിരിക്കുന്ന ക്ളോക്കിലേക്ക്‌ നോക്കി.സമയം 11 മണിയായിരുന്നു.ഞാന്‍ ഒരു നിമിഷത്തേക്ക്‌ പൊട്ടിക്കരഞ്ഞു പോയി.



എനിക്ക്‌ നഷ്ടപ്പെട്ട എണ്റ്റെ പ്രിയകുട്ടുക്കാരാ....ഞാന്‍ എന്നെന്നും നിന്നെ ഒാര്‍ക്കും. എണ്റ്റെ മനസിണ്റ്റെ ചുമര്‍ചിത്രങ്ങളില്‍ നിണ്റ്റെ ഒരു ചിരിക്കുന്ന ഫോട്ടൊ ഞാന്‍ സുക്ഷിച്ചിട്ടുണ്ടു.



-------ജിതേഷ്‌ ചന്തേര----------