2009 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ലെവല്‍ ക്രോസ്സ്‌

ഒരു റെയില്‍ വേ ലെവല്‍ ക്രോസ്സിനായി വറ്‍ഷങ്ങളായി മുറവിളികൂട്ടുന്ന ചന്തേരയിലെ മുഴുവന്‍ നാട്ടുകാറ്‍ക്കും വേണ്ടി ഞാന്‍ ഈ കവിത സമറ്‍പ്പിക്കുന്നു...


ലെവെല്‍ ക്രോസ്സ്‌

സൈക്കള്‍ എടുത്തു പാളം മുറിച്ച്‌
കുട്ടികള്‍ കടന്നു പോയി
ബൈക്കും റിക്ഷയും തണലില്‍
കുശലം പറഞ്ഞു
പാദങ്ങള്‍ പിന്നെയും
പാളം മുറിച്ചു
ഇനിയും വരാത്ത
ഒരിക്കലും വരാത്ത
ആ ലെവല്‍ ക്രോസ്സിനെക്കുറിച്ചോര്‍ത്ത്‌
സ്വയം ശപിച്ച്‌

കൈകള്‍ ഉയര്‍ന്നു
കരങ്ങള്‍ പിടി മുറുകി
നീണ്ടു മനുഷ്യ ചങ്ങല
പഞ്ചായത്തിന്‍ മുറ്റം വരെ
യാചിച്ചു ചുളിഞ്ഞ കൈകള്‍ പോലും
അമര്‍ഷത്തിന്‍ ശബ്ദം ഉയര്‍ത്തി

അനുവദിക്കുക ലെവല്‍ ക്രോസ്സ്‌
നമ്മള്‍ക്കനുവദിക്കുക ലെവല്‍ ക്രോസ്സ്‌

തെങ്ങോലയില്‍ മുറുകെ
പിടിച്ചൊരാ കാക്ക
വീണ്ടുമൊരു ബലിച്ചോറു
കൂടി കഴിച്ചു
കാലത്തിന്‍ ഘടികാരം
വീണ്ടും മുഴങ്ങി
ഇനിയും വരാത്ത
ഒരിക്കലും വരാത്ത
ആ ലെവല്‍ ക്രോസ്സിനെ നോക്കി

കൊടിയേന്തി വന്നു ചിലര്‍
യുദാസുമാരവര്‍
വിജയത്തിന്‍ ഉന്‍മാദ
ലഹരി നുകരുവാന്‍
വാഗ്ദാനങ്ങള്‍ പലതു തന്നു
പൊന്നിന്‍ വിലയുള്ളാ വോട്ടിനായി
ഒറ്റുകൊടുത്തവര്‍
തന്‍ നാട്ടുകാരെ
ഒറ്റുകൊടുത്തവര്‍
തന്‍ അമ്മമാരെ
ഒരു നാടിണ്റ്റെ സ്വപനത്തിന്‍
നെറുകയില്‍ കാല്‍ വെച്ച്‌
ചതിയുടെ താണ്ഡവം ആടിതിമിര്‍ത്തു

ഇനിയും വരും ഇവിടെ
ഇലക്ഷന്‍ നിരവധി
വീണ്ടും വരും അവര്‍
യുദാസുമാര്‍, പാവം-
ജനങ്ങളെ കോരിത്തരിപ്പിച്ച്‌
ഘോരം ഘോരം പ്രസംഗിക്കാന്‍
ഇനിയും വരാത്ത
ഒരിക്കലും വരാത്ത
ആ ലെവല്‍ ക്രൊസ്സിനെ പറ്റി

മരണക്കയത്തില്‍ കാല്‍ തെന്നി
വീണ മകനെയും കാത്ത്‌
കുടിലിണ്റ്റെ തിണ്ണയില്‍
റാന്തല്‍ വെളിച്ചത്തില്‍
കാതുകള്‍ കൂര്‍പ്പിച്ചിരിക്കും
തായയെ പോല്‍
കാത്തിരിക്കുന്നു അവര്‍
ഒരു നാടുമുഴുവനും ,ഞാനും
ഇനിയും വരാത്ത
ഒരിക്കലും വരാത്ത
ആ ലെവല്‍ ക്രോസ്സിനായി.....


1 അഭിപ്രായം: